കുണ്ടറ: കാർഷിക ടൂറിസം മേഖലകളിൽ ഉൾപ്പെടെ സംസ്ഥാനത്ത് വിപുലമായ തൊഴിൽ സാധ്യതകൾ ഉണ്ടെന്നും ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്നവർക്ക് ഇവിടെ തന്നെ ജോലിയിൽ ഏർപ്പെടാൻ സാധിക്കും എന്നും കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗവും ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.
കേരളത്തിൽ നിന്നും ആയിരക്കണക്കിന് ആൾക്കാർ അന്യ സ്ഥലങ്ങളിലേക്ക് തൊഴിലിനായി പോകുമ്പോൾ കേരളത്തിലെ തൊഴിലുകളിൽ മറ്റ് സംസ്ഥാനത്തുനിന്നുള്ളവർ എത്തുന്നു. സംസ്ഥാനത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിൽ അന്വേഷകർക്ക് വേണ്ട സഹായങ്ങൾ സർക്കാർ നല്ല രീതിയിൽ നൽകുന്നതിന് സന്നദ്ധമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പശു വളർത്തലിലൂടെ കാർഷിക രംഗത്ത് ശ്രദ്ധേയരായ തൊടുപുഴയിലെ കുട്ടികൾ മാതൃകാപരമായ തൊഴിൽ സംസ്കാരമാണ് നൽകുന്നത് എന്നും ശ്ലാഘനീയമായ അവരുടെ പ്രവർത്തികൾക്ക് എല്ലാ പിന്തുണയും നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തക യോഗവും നവമാധ്യമ അക്കൗണ്ടുകളുടെ ഉദ്ഘാടനവും നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ് കുളത്തൂർ രവി അധ്യക്ഷനായി. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ അഡ്വക്കേറ്റ് മാത്യു ജോർജ്, കേ റ്റി യു സി സംസ്ഥാന പ്രസിഡൻറ് റോയി ഉമ്മൻ,പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി വി വിശ്വജിത്ത്,പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ ഈച്ചം വീട്ടിൽ നയാസ് മുഹമ്മദ്,ബിജു മൈനാഗപ്പള്ളി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അരുൺ അലക്സ്, ജില്ലാ ജനറൽ സെക്രട്ടറി ഷൈജു കോശി, വെങ്കിട്ട രമണൻ പോറ്റി, സജി മള്ളാകോണം,അനിൽ പനിക്കവിള, ഹരീഷ് കുമാർ മുളവന, ദാസ് കൊറ്റങ്കര, ബെന്നി നൈനാൻ, ജെ സിൽവസ്റ്റർ,ജെ സെബാസ്റ്റ്യൻ, ജിജിമോൻ, രാജേഷ് തട്ടാർകോണം, നാസിം കുറ്റിച്ചിറ, സാന്റോ തുടങ്ങിയവർ സംസാരിച്ചു. കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഓൺലൈൻ മീഡിയയായ KCK ന്യൂസ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ