Monday, June 16, 2025

ബെംഗളൂരുവിലെ ജലക്ഷാമം; പ്രതിഷേധവുമായി അപ്പാർട്ട്മെന്റിലെ താമസക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി അപ്പാർട്ട്മെന്റിലെ താമസക്കാർ. നഗരത്തിലെ ആഡംബര അപ്പാർട്ടുമെന്റ് സമുച്ചയമായ ഷാപൂർജി പല്ലോൻജി പാർക്വെസ്റ്റിലെ താമസക്കാരാണ് കെട്ടിട ഉടമയ്ക്കെതിരെ പ്രതിഷേധിക്കുന്നത്.

രണ്ട് കോടിയോളം രൂപ വിലയുള്ള ഫ്ളാറ്റുകളിലെ താമസക്കാർക്ക് ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് ആരോപണം.
ഞങ്ങൾക്ക് വെള്ളം വേണം എന്ന പ്ലക്കാർഡുകളും പിടിച്ചാണ് പ്രതിഷേധം. പ്രതിദിനം 40 ലക്ഷം മുതൽ 2 കോടി ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്ന സൗകര്യങ്ങൾക്കും സൊസൈറ്റികൾക്കും വിതരണം വെട്ടിക്കുറയ്ക്കുമെന്ന ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് തങ്ങൾക്ക് വെള്ളം ലഭിക്കാത്തതെന്ന് താമസക്കാർ ആരോപിച്ചു.

അതേസമയം, താമസക്കാരുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ഷപൂർജി പല്ലോൻജി റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts