എഴുകോൺ 2.9.2023: സംസ്ഥാനത്തെ അഗ്നിശമന സേനയിലേക്ക് കൊല്ലം ജില്ലയിലെ ലിസ്റ്റിൽ ഇടംനേടിയ ഏക പെൺകുട്ടിയാണ് അനുപമ.
എഴുകോൺ പോച്ചംകോണം ചാമത്തുണ്ടിൽ അപ്പോളോ ടയേഴ്സിൽ നിന്നും വിരമിച്ച സുബാലന്റേയും റിട്ട.അധ്യാപിക സുലത ഭായിയുടെയും മകളാണ് അനുപമ. ശ്രീ ശ്രീ അക്കാഡമിയിലെ ടീച്ചർ മഹിമ സഹോദരിയാണ്. സ്കൂൾ വിദ്യാഭ്യാസം മലപ്പുറത്തായിരുന്നു. വെഞ്ഞാറമൂട് എം.എ.സി.ഇ യിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബി. ടെക്ക് ബിരുദം നേടി. രാമൻകുളങ്ങര മിനർവാ കോളേജിലും കുണ്ടറ ബ്രൈറ്റ് കോളേജിലും ആയിരുന്നു പി.എസ്.സി പരിശീലനം.
സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന ആറുമാസത്തെ അടിസ്ഥാന പരിശീലനത്തിനായി തൃശ്ശൂർ വിയ്യൂരിലുള്ള ഫയർ റെസ്ക്യൂ സർവീസസ് അക്കാഡമിയിലേക്ക് ഇന്ന് രാവിലെ അനുപമ യാത്രതിരിച്ചു.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ