കുവൈറ്റ് : കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി താമസിക്കുന്ന അബ്ബാസിയയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. തിരുവല്ല തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കൽ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്.
നാട്ടിലായിരുന്ന ഇവർ വെള്ളിയാഴ്ച വൈകീട്ടാണ് തിരിച്ചെത്തിയത്. യാത്രാക്ഷീണത്തെത്തുടർന്ന നേരത്തെ ഉറങ്ങാൻ കിടന്നിരുന്നുവെന്നാണ് സൂചന. ഇതിനിടെ രാത്രി 9 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
എ.സിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ് തുടർനടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X