കൊല്ലം : കൊല്ലം സിറ്റി ജില്ലാ പോലീസ് സ്പോർട്സ് മീറ്റിൽ സമ്മാനങ്ങൾ വാരിക്കൂട്ടി ചീരങ്കാവ് സ്വദേശി അനൂപ് ജോൺ. ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനവും, ജാവ് ലിൻ ത്രോ, ഡിസ്കസ് ത്രോ, 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 1500 മീറ്റർ നടത്തത്തിൽ മൂന്നാം സ്ഥാനവും നേടി വ്യക്തിഗത ഓവർഓൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയിരിക്കുകയാണ് അനുപ് ജോൺ.
ഇന്നലെ ആശ്രാമം ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിത ബീഗത്തിൽ നിന്നും അനൂപ് ജോൺ മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. എഴുകോൺ ചീരങ്കാവ് സ്വദേശിയായ അനൂപ് ജോൺ കേരളാ പോലീസ് ഫിംഗർ പ്രിന്റ് എക്സ്പെർട്ട് ആയി സേവനമനുഷ്ഠിക്കുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080