കോൺഗ്രസ്സിൻ്റെ ജനകീയ മുഖവും, മുൻ കേരള മുഖ്യമന്ത്രിയും, ഇന്ത്യയുടെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയും ആയിരുന്ന എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു.
കോൺഗ്രസിൻ്റെ കുടുംബവാഴ്ച്ചയെ രൂക്ഷമായി വിമർശിച്ചാണ് അനിൽ ആൻ്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിബിസി ഡോക്യുമെൻ്ററി വിവാദത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി സംസാരിച്ചത് മുതൽ അനിൽ ആൻ്റണിയ്ക്ക് എതിരെ ശക്തമായ സോഷ്യൽ മീഡിയ ആക്രമണമാണ് കോൺഗ്രസ് ക്യാമ്പിൽ നിന്നുണ്ടായത്. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനകൾക്കൊപ്പം പ്രവർത്തിക്കാൻ പോലും കോൺഗ്രസിന് ഒരു മടിയുമില്ല എന്ന് അനിൽ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
അനിലിൻറെ തീരുമാനം തികച്ചും തെറ്റാണെന്നും വേദനയുണ്ടാക്കിയെന്നും എ.കെ.ആൻറണി അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
അനിൽ ആന്റണിയ്ക്ക് തന്റെ തീരുമാനം തെറ്റെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം ബിജെപിയിൽ ചേർന്നത്കൊണ്ട് കേരളത്തിൽ ഒരു ചലനവുമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം