Monday, April 6, 2026

വോട്ടിനായി ജില്ലാ കളക്ടറുടെ ‘ജെൻ സി’ സെൽഫിയും

കൊല്ലം : ഒരു വോട്ടുപോലും പാഴാക്കരുതെന്ന സന്ദേശവുമായി സ്വീപ് നടത്തുന്ന പരിപാടികളിൽ ‘ജെൻ സി വൈബ്’ സെൽഫിയിലുറപ്പാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. കൗമാരത്തിന്റെ ജനാധിപത്യബോധം സജീവമാക്കുന്നതിലൂടെ 100 ശതമാനം വോട്ടെന്ന ലക്ഷ്യത്തിലേക്ക് വേഗത്തിലടുക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

കളക്‌ട്രേറ്റ്‌ വരാന്തയിലാണ് സെൽഫി പോയിന്റ്. സമൂഹമാധ്യമ സന്ദേശങ്ങളിലെ കൈമാറ്റവേഗം പുതുതലമുറ സെൽഫികളിലൂടെ സാധ്യമാക്കി വോട്ടുസന്ദേശം പരമാവധി പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സെൽഫി പരിപാടിയിൽ സ്വീപ് നോഡൽ ഓഫീസറായ സബ് കളക്ടർ അഖിൽ വി. മേനോൻ, എ.ഡി.എം ടി.കെ. വിനീത് എന്നിവരും പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts