Tuesday, August 26, 2025

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം; വിജയ് യുടെ രാഷ്ട്രീയത്തിലേക്കുള്ള മാസ് എൻട്രി;

തായ്മാർകളിൽ തങ്കമകൻ വിജയ് യുടെ രാഷ്ട്രീയത്തിലേക്കുള്ള മാസ് എൻട്രി;
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിഴുപുരത്ത് വിക്രവാണ്ടിയിൽ നടന്നു.

തമിഴ്നാട് 27-10-2024: വിജയിയുടെ പുതിയ പാർട്ടിയുടെ രൂപീകരണ സമ്മേളനത്തിൽ വിജയുടെ മാസ് എൻട്രി. ആവേശത്തിൽ വിജയ് ആരാധകർ. 60 അടിയുള്ള റാംപിലൂടെ നടന്ന് വിജയ് സിനിമാ സ്റ്റൈലിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

വൈകീട്ട് നാലു മണിയോടെ തമിഴ്നാട് വിഴുപുരത്ത് വിക്രവാണ്ടിയിലാണ് ലക്ഷോപ ലക്ഷം ആരാധകർക്ക് നടുവിൽ റിമോട്ട് ഉപയോഗിച്ച് 100 അടി ഉയരത്തിൽ കൊടി ഉയർത്തി പുതിയ പാർട്ടി രൂപീകരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. പാർട്ടി തത്വശാസ്ത്രം പ്രഖ്യാപിച്ച് വിജയ്. ജനിച്ചവരെല്ലാം സമന്മാർ; സമത്വം മതേതരത്വം സാമൂഹ്യനീതി എന്നിവയാണ് പാർട്ടി നയം. രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണെന്നും ഒന്നിനെയും ഭയമില്ലെന്നും വിജയ് പറഞ്ഞു.

85 ഏക്കറിൽ ലക്ഷക്കണക്കിന് പ്രവർത്തകരുടെ നടുവിലേക്ക് വിജയ് സിനിമാ സ്റ്റൈലിൽ എത്തിയാണ് ടിവികെയുടെ ആദ്യ സമ്മേളനം നടന്നത്. കേരളത്തിൽ ഉൾപ്പടെ സന്നദ്ധ സേവന രം​ഗത്ത് സജീവമാണ് വിജയ് ഫാൻസ് എന്നത് പാർട്ടിക്ക് വലിയ തരത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts