Friday, May 23, 2025

മൂന്നാം തവണയും ‘അമ്മ പ്രസിഡന്റായി മോഹൻലാലിനെ തെരഞ്ഞെടുത്തു.

എറണാകുളം : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റായി മൂന്നാംതവണയും മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധിഖ് സെക്രട്ടറി, ഉണ്ണി മുകുന്ദൻ ട്രഷറർ.

ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് പേർ.

ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദിഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവർ മത്സരിക്കും.

40 ഓളം പേർ വിവിധ തസ്തികകളിലേക്ക് നോമിനേഷൻ സമർപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.ജൂൺ 30 നാണ് അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കുക. 25 വർഷത്തോളം അമ്മ ഭാരവാഹിത്വത്തിൽ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത.

നിലവിൽ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാലും മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ലാൽ തുടരണം എന്ന് മറ്റുള്ളവർ ആവശ്യപ്പെടുകയായിരുന്നു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts