കുട്ടികൾക്ക് മാതൃകയായി കുരുന്നു മനസിലെ മനുഷ്യ സ്നേഹം.
എഴുകോൺ 24.5.2023: പേഴൂക്കോണം കളീക്കൽ ആൽവിൻ വില്ലയിൽ ആൽവിന്റെ പന്ത്രണ്ടാം പിറന്നാൾ ദിവസം അർബുദ രോഗം ബാധിച്ച എഴുകോൺ സ്വദേശി അനിമോന് നൽകി കുട്ടികൾക്ക് മാതൃകയായി.
അർബുദ രോഗബാധിതനായ ഇരുമ്പനങ്ങാട് വി.കെ.എം ചെല്ലാലയത്തിൽ അനിമോന്റെ ദുരവസ്ഥ അറിഞ്ഞ ഈ കൊച്ചുമിടുക്കന് തന്റെ പിറന്നാൾ ആഘോഷത്തിന് മാറ്റിവച്ചിരുന്ന ചെറിയ തുക ജീവനം റീഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയറിന്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് മാറ്റിവെക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ജീവനത്തിന്റെ സോണൽ പ്രസിഡന്റ് കൂടിയായ അച്ഛൻ കെജി കോശിയോട് വിവരം അറിയിക്കുകയും ജീവനം പ്രവർത്തകർക്കൊപ്പമെത്തി അനിമോന്റെ അമ്മയ്ക്കു തുക കൈമാറുകയും ചെയ്തു. നന്മ മനസ്സിനുടമയായ ആൽവിനു നൽകാം ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ