Monday, June 16, 2025

കേരളം ആകാംഷയോടെ കാത്തിരുന്ന 25 കോടി ബമ്പർ ക​ർണാടക സ്വദേശി അൽത്താഫിന് സ്വന്തം;

തിരുവന്തപുരം: കേരളം ആകാംഷയോടെ കാത്തിരുന്ന തിരുവോണം ബംബറിടിച്ച ഭാ​ഗ്യവാനെ കണ്ടെത്തി. കർണാടക സ്വദേശി അൽത്താഫ്. കഴിഞ്ഞ പതിനഞ്ചു വർഷമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന അൽത്താഫ് ഇത്തവണ വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോളാണ് ടിക്കറ്റെടുത്തത്. ഇന്നലെ തന്നെ ബംബറടിച്ച വിവരം അറിഞ്ഞിരുന്നുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും അൽത്താഫ് മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്നും ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നുമായിരുന്നു നാ​ഗരാജിന്റെ ആദ്യ പ്രതികരണം. പനമരത്തെ എസ് ജെ ലക്കി സെൻററിൽ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെൻററിലെ ഏജൻറ്.

ഏജൻസി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക. നികുതി പണമെല്ലാം കഴിഞ്ഞ് പന്ത്രണ്ടര കോടിയോളം രൂപയാവും അൽത്താഫിന്റെ കൈയിൽ ലഭിക്കുക.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts