കുണ്ടറ : ആൾ കേരള ടെയിലറിംഗ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വ ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു ഉദ്ഘാടനം ചെയ്തു.
തയ്യൽ മേഖലയിൽ നൂതന ആർട്ടിഫിഷൽ ഇൻഡലിയൻസ് സോഫ്റ്റ്‌വെയർ മുഖാന്തരം ഫാഷൻ ടെക്നോളജി മേഖലയിൽ ട്രസ്റ്റ് അംഗങ്ങളായ എല്ലാവർക്കും തൊഴിൽ ഉറപ്പുവരുത്തുന്ന വിധം സാങ്കേതിക സർവ്വകലാശാലയുമായി അഫിലിയേഷൻ എടുത്ത് കുണ്ടറയിൽ ഒരു ടൈലറിംഗ് ക്യാമ്പസ് തുടങ്ങുവാനുള്ള മാർഗനിർദേശങ്ങളെ സംബന്ധിച്ചും തൊഴിൽ മേഖലയിലുണ്ടായ പുരോഗമന മാറ്റങ്ങളെ സംബന്ധിച്ചും യോഗം തീരുമാനമെടുത്തു.
ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്. സോമൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഡയറക്ടർ മാരായ ജി സജീവൻ, എം.കെ. പ്രകാശൻ, എം.എസ്. കുട്ടപ്പൻ, എസ്. സതി കുമാർ തുടങ്ങിയവർ തയ്യൽ തൊഴിൽ മേഖലയിലെ വിവിധ ഘട്ടങ്ങളെ സംബന്ധിച്ച് അംഗങ്ങൾക്ക് ബോധവൽക്കരണം നടത്തി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080