Saturday, October 11, 2025

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുണ്ടറ യൂണിറ്റ് 2024 – 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കുണ്ടറ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കുണ്ടറ യൂണിറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. 2024 സെപ്റ്റംബർ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് യൂണിറ്റ് പ്രസിഡന്റ് ബാബു കോശിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ആന്റണി അനുശോചനം അറിയിച്ചു. യൂണിറ്റ് സെക്രട്ടറി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. കൊല്ലം ഈസ്റ്റ് മേഖലാ പ്രസിഡന്റ് സുനിൽകുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘടനാവലോകനം ഈസ്റ്റ് മേഖല സെക്രട്ടറി സജി ഡി.ആർ നിർവഹിച്ചു. യൂണിറ്റ് നിരീക്ഷകൻ മുജീബ് കുരുക്കൾ യൂണിറ്റ് അവലോകനം നടത്തി.

വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പി.ആർ.ഓ നവാസ് കുണ്ടറ നിർവഹിച്ചു. 70 വയസ്സ് തികഞ്ഞവർക്കുള്ള കൈനീട്ട പദ്ധതി മുൻ മേഖല കമ്മിറ്റി അംഗം ആനന്ദ് നിർവഹിച്ചു. സാന്ത്വനം പദ്ധതിയുടെ അവലോകനം മേഖല കമ്മിറ്റിയംഗം സന്തോഷ് വിശാഖം വിശദീകരണം നടത്തി.

അറിയിച്ചുകൊണ്ട് കൊല്ലം ജില്ലാ ജോയിൻ സെക്രട്ടറി കവിത അശോക്, ജില്ലാ കമ്മിറ്റി അംഗം അശോകപ്രസാദ്, മേലാ കമ്മിറ്റി അനുമോൻ, യൂണിറ്റ് മുൻ പ്രസിഡണ്ട് നിസാം അജന്ത എന്നിവർ ആശംസകൾ അറിയിച്ചു. മുൻ പ്രസിഡന്റ് വിൻസന്റ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

2024 – 2025 വർഷത്തെ ഭാരവാഹികളായി ആനന്ദ് ( പ്രസിഡന്റ്), ആന്റണി (വൈസ് പ്രസിഡന്റ്), നിസാം അജന്ത (സെക്രട്ടറി), വിജോ വിൻസന്റ് ( ജോയിൻ സെക്രട്ടറി), ഷാനീർ (ട്രഷർ) എന്നിവരെയും മേഖലാ കമ്മിറ്റി അംഗങ്ങളായി നവാസ് കുണ്ടറ, സജി ഡി ആർ, അനുമോൻ, സന്തോഷ് വിശാഖം, വിൻസന്റ് എന്നിവരെയും തെരഞ്ഞെടുത്തു. യൂണിറ്റ് ട്രഷർ ബിനോയ് നന്ദി പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts