Saturday, October 11, 2025

ആൾ ഇന്ത്യ അവാർഡീ ടീച്ചേർസ് ഫെഡറേഷൻ 2024 ഗുരുശ്രേഷ്ഠാ പുരസ്‌ക്കാരത്തിന് അർഹനായി കുഴുമതിക്കാട് സ്വദേശി ഡോ. ബി.എസ്. ശാന്തകുമാർ.

ആൾ ഇന്ത്യ അവാർഡീ ടീച്ചേർസ് ഫെഡറേഷൻ 2024 കേരളാ ഘടകം നൽകുന്ന മുപ്പതാമത്‌ ഗുരുശ്രേഷ്ഠാ പുരസ്‌ക്കാരത്തിന് അർഹനായി കുണ്ടറ കുഴുമതിക്കാട് സ്വദേശി ഡോ. ശാന്തകുമാർ.ബി.എസ്. ഒരു അധ്യാപകൻ എന്നതിലുപരി മജീഷ്യനായും, മോട്ടിവേഷൻ ട്രെയ്‌നറായും, കർഷകനായും മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

മാജിക്കൽ റിയലിസം എക്സലൻസ് അവാർഡ്, കെ എം എ ഇന്ദ്രജാൽ പുരസ്ക്കാരം, മാജിക്കൽ ബെസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് വേൾഡ് റെക്കോർഡ്, ഭാരത് സേവക് സമാജ് പുരസ്ക്കാരം എന്നീ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓഫീസർ, സ്കൂൾ പ്രൊഡക്ഷൻ സെന്റർ കോ ഓർഡിനേറ്റർ, എന്നീ ചുമതലകൾ നിര്വഹിക്കുന്നുണ്ട്. ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറി, ജില്ലാ ട്രെഷറർ, ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ ഏറ്റെടുത്തു മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. നിലവിൽ അസോസിയേഷന്റെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ അസി. ഡിസ്ട്രിക്റ്റ് കമ്മീഷണറാണ്.

ഓടനാവട്ടം മുട്ടറ ഗവെർന്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായ ശാന്തകുമാർ എഴുകോൺ ഇടയ്ക്കിടം കന്നാന്റഴികത്തു വീട്ടിൽ അധ്യാപനായിരുന്ന ബാലകൃഷ്ണൻ നായരുടെയും ശാന്തമ്മയുടെയും മകനാണ്. ഭാര്യ ആശ (അദ്ധ്യാപിക), ഡോ. കാർത്തിക്ക്, ഹൃതിക്ക് എന്നിവർ മക്കളാണ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts