Saturday, October 11, 2025

കൊല്ലം നീണ്ടകരയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കുണ്ടറ പടപ്പക്കര സ്വദേശി അജയ് (27) മരണപ്പെട്ടു.

കുണ്ടറ : നിയന്ത്രണം വിട്ട പിക്കപ് വാൻ സ്കൂട്ടറിലിടിച്ചു കുണ്ടറ പടപ്പക്കര എള്ളുവിള വീട്ടിൽ ജസ്റ്റിന്റെ മകൻ അജയ് (27) ആണ് മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന പരുക്കേറ്റ സുഹൃത്ത് കുരീപ്പുഴ സ്വദേശി ജെറിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് ദേശീയപാതയിൽ നീണ്ടകര സെന്റ് സെബാസ്‌റ്റ്യൻ എൽ.പി. സ്കൂളിനു മുന്നിലായിരുന്നു അപകടം.

കൊല്ലത്തേക്കു പോവുകയായിരുന്ന പിക്കപ് വാൻ സ്കൂ‌ട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നീണ്ടകര ഗവ. താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും അജയിനെ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നീണ്ടകര മത്സ്യബന്ധന തുറമുഖ തൊഴിലാളികളായിരുന്നു ഇരുവരും. അജയ് കാവനാട് പുവൻപുഴയിൽ വാടകയ്ക്ക് താമസിക്കുകയാണ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts