കൊച്ചി: കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം.
ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ജീവനക്കാർക്ക് മെഡിക്കൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്‌കറ്റ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്ബാശ്ശേരിയിൽ ബഹ്‌റൈൻ, മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആറ് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് റദ്ദാക്കിയത് ദുബായ്, അബുദാബി, മസ്‌കറ്റ് വിമാനങ്ങളാണ്. നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
അലവൻസ് കൂട്ടി നൽകണം എന്നാവശ്യപ്പെട്ട് 250 ഓളം ക്യാബിൻ ക്രൂ അംഗങ്ങൾ അവസാന മിനിറ്റിൽ മെഡിക്കൽ ലീവിന് അപേക്ഷ നൽകി സമരം നടത്തുകയായിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. ഇന്ന് രാവിലെ കരിപ്പൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്നത് ആറ് വിമാനങ്ങളാണ്.
റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് പുലർച്ചെ ഒരു മണിക്ക് പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. പലർക്കും വിദേശത്ത് എത്തി ജോലിയിൽ പ്രവേശിക്കേണ്ട സാഹചര്യം ഉണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp