വിവിധ സർവീസുകളിലായി 500,000 സീറ്റുകളിലാണ് നിരക്ക് ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബുക്കിങ് തുടങ്ങി.യാത്രക്കാർക്കായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ബജറ്റ് എയർലൈൻ കമ്പനിയായ എയർ അറേബ്യ. ‘സൂപ്പർ സീറ്റ് സെയിൽ’ എന്ന പേരിലാണ് പ്രമോഷൻ. വിവിധ സർവീസുകളിലായി 500,000 സീറ്റുകളിലാണ് നിരക്ക് ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള എയർ അറേബ്യ സർവീസുകൾ ഉൾപ്പടെ ഓഫർ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിൽ നിന്ന് യുഎഇയിലെ പ്രധാന മൂന്ന് വിമാനത്താവളങ്ങളായ ഷാർജ, അബുദാബി, റാസൽ ഖൈമ എന്നിവിടങ്ങളിലേക്കുള്ള നോൺ-സ്‌റ്റോപ്പ് ഫ്‌ളൈറ്റുകളും മിലാൻ, വിയന്ന, കെയ്റോ, ക്രാക്കോ, ഏഥൻസ്, മോസ്‌കോ, ബാക്കു, ടിബിലിസി, നെയ്റോബി തുടങ്ങിയ ജനപ്രിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള തുടർ കണക്ഷനുകളും ഈ പ്രമോഷനിൽ ഉൾപ്പെടുന്നു. 5914 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
2025 സെപ്റ്റംബർ 1 മുതൽ 2026 മാർച്ച് 28 വരെയുള്ള യാത്രകൾക്കായുള്ള ബുക്കിങ്ങാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. മാർച്ച് 2-ന് മുമ്പായി യാത്രക്കാർക്ക് ഈ പരിമിതകാല ഓഫറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ജയ്പൂർ, നാഗ്പൂർ, ഗോവ, കോയമ്പത്തൂർ, എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെടുന്ന നോൺ-സ്റ്റോപ്പ് വിമാനങ്ങളിൽ 5914 രൂപയുടെ ഓഫർ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും അവർ നൽകുന്ന പണത്തിന് മികച്ച മൂല്യവും നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എയർലൈൻസ് അറിയിച്ചു.
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം.
എയർ അറേബ്യയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക
പോകേണ്ട സ്ഥലവും തീയതിയും സെലക്ട് ചെയ്യുക
ഡിസ്‌ക്കൗണ്ട് തുകയുടെ സർവീസ് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080
