കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവത്തിലാണ് കുണ്ടറ സ്വദേശിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ സുശീല ടീച്ചർ സമ്മാനങ്ങൾ കരസ്ഥമാക്കിയത്. ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനവും, ലളിത ഗാനത്തിന് രണ്ടാം സ്ഥാനവും ആണ് നേടിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഒന്നാം വർഷ എം എ മലയാളം വിദ്യാർഥിയാണ് സുശീല ടീച്ചർ.
സുശീല ടീച്ചറുടെ വാക്കുകൾ : ഒരു കലാകാരി എന്ന നിലയിൽ ആഗ്രഹം കൊണ്ടു ചേർന്നതാണ്. പക്ഷേ മത്സരത്തിന് ചെന്നപ്പോഴാണ് മനസ്സിലാകുന്നത് ഈ മത്സരം ഇമ്മിണി വലിയ തലത്തിലുള്ളതാണ് എന്ന്. കാരണം സംസ്ഥാനത്തിൻ്റെ വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെയുള്ള ജില്ലകളിൽ നിന്നും വന്ന മത്സരാർത്ഥികളോടാണ് ഞാൻ മത്സരിക്കേണ്ടത്. ചുരുക്കത്തിൽ ഒരു സംസ്ഥാന തലമത്സരം. നല്ല ടെൻഷനായി. ശരിയ്ക്കും സ്റ്റേജിൽ ജഡ്ജസിൻ്റെ മുമ്പിൽ പാടാനായി ചെന്നു നിന്നപ്പോൾ ഞാൻ എൻ്റെ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയതുപോലെ.
40 കളിലൂടെ സഞ്ചരിക്കുന്ന ഞാൻ ബാല്യത്തിലും കൗമാരത്തിലും അമ്പരപ്പോടെയും സംഭ്രമത്തോടെയും വേദികളിൽ നിന്ന ആ പഴയ കുഞ്ഞു സുശീലയെ പോലെയായി. അഖിലേന്ത്യാ തലത്തിൽ ഒരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച കലോൽസവം ചരിത്രത്തിൽ ഇടം പിടിച്ചപ്പോൾ എനിയ്ക്കും അതിൻ്റെ ഭാഗമാകാൻ സാധിച്ചു എന്നതിൽ ഒത്തിരി സന്തോഷം, അതിലേറെ അഭിമാനം. എൻ്റെ ആദ്യഗുരുവായ അമ്മയ്ക്കും, സംഗീതം പഠിപ്പിച്ച എല്ലാ ഗുരുക്കൻമാർക്കും ഉള്ള ദക്ഷിണയായി എൻ്റെ ഈ നേട്ടം സമർപ്പിക്കുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ