Tuesday, August 26, 2025

രണ്ടര വർഷത്തെ ജയിൽ വാസത്തിന് ശേഷം യൂസഫലിയുടെ കരുണ കൊണ്ട് നാട്ടിലേക്ക് മടങ്ങി റഷീദ്;

യൂസഫലി സാഹിബ് നിങ്ങളൊരു മനുഷ്യൻ അല്ല ദൈവമാണ്…. ആയിരക്കണക്കിന് മലയാളികളുടെ ഹൃദയങ്ങളിൽ ദൈവങ്ങളോടൊപ്പം നിങ്ങളും ഉണ്ടാകും.

തിരുവനന്തപുരം 11.12.2023: രണ്ടര വർഷം സൗദിയിൽ ജയിൽ വാസത്തിന് ശേഷം മോചിതനായി നാട്ടിലേക്ക് മടങ്ങി പ്രവാസി. തിരുവനന്തപുരം വിതുര സ്വദേശി റഷീദാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കാരുണ്യ മനസ്സുകൊണ്ട് ജയിൽ മോചിതനായത്. ദുബായിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാദ്യമമായ എഡിറ്റോറിയലാണ് ഇക്കാര്യം യൂസഫലിയുടെ ശ്രദ്ധയിൽപെടുത്തിയത്.

നാല് വർഷം മുമ്പ് ഡ്രൈവർ ജോലിക്കായിട്ടാണ് റഷീദ് സൗദിയിൽ എത്തുന്നത്. തുടർന്ന് റഷീദിനെ തന്റെ സ്‌പോൺസർ സ്‌പെയർ പാർട്സ് കടയിൽ ജോലി നിയമിച്ചു. സ്വദേശിവൽക്കരണം ശക്തമായ സമയമായതിനാൽ പരിശോധനയ്ക്ക് എത്തിയ പൊലീസ് അടുത്തതവണ വരുമ്പോൾ റഷീദിനെ അവിടെ കണ്ടാൽ അറസ്റ്റുചെയ്യുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതുകേട്ട് ഭയം തോന്നിയ റഷീദ് ജോലി ചെയ്തിരുന്ന ഷോപ്പിൽ നിന്നും ഇറങ്ങി സുഹൃത്തിന്റെയടുത്ത് അഭയം തേടി. റഷീദിന്റെ പാസ്‌പോർട്ട് ഷോപ്പ് ഉടമയുടെ കൈവശമായതുകൊണ്ട് തന്നെ ഉടൻ നാട്ടിലെത്താൻ ഷാൻ എന്ന സാമൂഹ്യ പ്രവർത്തകൻ റഷീദിന് പറഞ്ഞു കൊടുത്ത ഉപദേശമാണ് റഷീദിന് വലിയ വിനയായി മാറിയത്.

നാടുകടത്തൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിൽ അടയ്ക്കും, തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ വീട്ടിലെത്താമെന്നായിരുന്നു ഉപദേശം. എന്നാൽ നാലായിരം റിയാൽ കൈപറ്റിയ സുഹൃത്തിനെകുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സുഹൃത്ത് ഉപദേശിച്ചതുപോലെ റഷീദ് ജയിലിലായി. മൂന്ന് ദിവസംകൊണ്ട് പ്രശ്‌നം തീരുമെന്ന് കരുതിയ റഷീദ് അഴിയെണ്ണിയത് ഇരുപത്തിയെട്ട് മാസക്കാലമാണ്.

ഇക്കാര്യം യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടൽ മൂലം പരിഹരിക്കുകയായിരുന്നു. തുടർന്ന് സൗദി കോടതി റഷീദിനെ ജയിലിൽ നിന്നും മോചിതനാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദിൽ നിന്നും മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ റഷീദ് തിരുവനന്തപുരത്തു എത്തുകയും ചെയ്തു. എയർപ്പോർട്ടിൽ റഷീദിനെ സഹോദരൻ റമീസും മറ്റു ബന്ധുക്കളും എത്തി സ്വീകരിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts