ആലുവ കേസിനു നീതി നടപ്പാക്കാൻ കുട്ടിയുടെ കുടുംബത്തോടൊപ്പം ആയിരിക്കുമെന്ന് അഡ്വ. ആളൂരാൻ. ഏറ്റവും വലിയ ശിക്ഷയായ തൂക്കുമരണം പ്രതിക്ക് വാങ്ങികൊടുക്കാനും ശ്രെമിക്കും.
ആലുവ കേസിനു നീതി നടപ്പാക്കാൻ പ്രോസിക്യൂഷനോടൊപ്പം കുട്ടിയോടൊപ്പം കുട്ടിയുടെ കുടുംബത്തോടൊപ്പം ആയിരിക്കുമെന്ന് അഡ്വ. ആളൂരാൻ പറഞ്ഞു. സാധാരണ നിലയിൽ തന്റെ അടുത്തേക്ക് വാതി ആയാലും പ്രതി ആയാലും ആരാണോ ആദ്യം സമീപിക്കുന്നത് അവരുടെ വക്കാലത്തു ആയിരിക്കും താൻ എടുക്കുന്നതെന്നും ആളൂരാൻ പറഞ്ഞു. ആർക്കു വേണ്ടി ഹാജരാകണമെന്ന് തീരുമാനിക്കുന്നത് തന്റെ തീരുമാനമാണെന്നും എടുത്തു പറഞ്ഞു.
ആലുവ കേസുമായി ബന്ധപ്പെട്ട് തന്റടുത്തു പ്രതിയുടെ ആൾക്കാർ സമീപിച്ചില്ലെന്നും കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിനു വേണ്ടി നിരവധി സംഘടനകളും വ്യക്തികളും തന്നെ സമീപിച്ചെന്നും പറഞ്ഞു. നിർഭയ കേസിനേക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന കേസ് ആണിതെന്നും, പിഞ്ചുകുട്ടിയെ പിച്ചിച്ചീന്തിയ കാപാലികനെ ഏറ്റവും വലിയ ശിക്ഷയായ തൂക്കുമരണം പ്രതിക്ക് വാങ്ങികൊടുക്കുവാൻ ശ്രെമിക്കുമെന്നും ആളൂരാൻ പറഞ്ഞു.
News Desk Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ