10 വയസിനുള്ളിൽ 50 തവണ അയ്യപ്പനെ ദർശിച്ച അദ്രിതി തനയയ്ക്ക് അക്ഷതം നൽകി മുതിർന്ന ആർ.എസ്.എസ് പ്രചാരക് എസ്.സേതുമാധവൻ
എഴുകോൺ : അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് നടക്കുന്ന ഗൃഹസമ്പർക്കം പരിപാടിയുടെ ഭാഗമായി 10 വയസിനുള്ളിൽ അൻപത് തവണ മലചവിട്ടി ശബരിമല അയ്യപ്പ സന്നിധിയിൽ എത്തി അയ്യപ്പനെ ദർശിച്ച എഴുകോൺ കോതേത്ത് വീട്ടിൽ അദ്രിതി തനയയ്ക്ക് മുൻ അഖില ഭാരതീയ കാര്യ കാര്യ സദസ്യനും മുതിർന്ന ആർ.എസ്.എസ് പ്രചാരകനും കൂടിയയായ എസ്.സേതുമാധവൻ അക്ഷതം നൽകി.
അദ്രിതിയുടെ അച്ഛൻ അഭിലാഷ് മണിയുടെയും ‘അമ്മ നീതു ലക്ഷ്മിയുടെയും സാന്നിധ്യത്തിൽ വിഭാഗ് പ്രചാരക് കണ്ണൻ, ജില്ലാ ബൗദ്ധിക് പ്രമുഖ് ആർ ബിജുരാജ്, ജില്ലാ സമ്പർക്ക പ്രമുഖ് ജയപ്രകാശ്, ജില്ലാ പ്രചാരക് ദിനു, എഴുകോൺ മണ്ഡൽ സഹകാര്യവാഹ് ആദർശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ