Sunday, March 1, 2026

ആദിശങ്കര ഗണിത ശ്രേഷ്ഠ പുരസ്‌കാരം ഗിന്നസ് ഐക്യ മാൻ ആർ. അജിയ്ക്ക്

ആദിശങ്കര കൾച്ചറൽ ട്രസ്റ്റ് നൽകുന്ന 2025 ലെ ഗണിത ശ്രേഷ്ഠ പുരസ്‌കാരം കൊല്ലം കുണ്ടറ സ്വദേശി അജി ആർ ന് സമ്മാനിച്ചു. കവടിയാർ കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ പദ്‌മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പൊന്നാട അണിയിച്ഛ് ആദരിക്കുകയും പുരസ്‌കാരം നൽകുകയും ചെയ്തു.

വേദഗണിതത്തിലും സംസ്‌കൃത പുരാണത്തിലും ഉള്ള അറിവുകളെ വരും തലമുറക്ക് പ്രയോഗികമാക്കാനുള്ള IQED എന്ന സ്ഥാപനത്തിൻ്റെ അമരക്കാരനായ അജിക്ക് ഏറ്റവും അധികം മെമ്മറി ഉള്ള വ്യക്തിക്കുള്ള ഗിന്നസ് പുരസ്കാരമടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാരതീയമായ വേദഗണിതത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് കുട്ടികളിൽ അവരുടെ കഴിവുകളെയും ഓർമശക്തിയെയും ഉയർത്തുവാനും IQ വളർത്താനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്.

കുട്ടികളുടെ ഗണിത ശാസ്ത്ര കഴിവുകളും ഓർമ്മ ശക്തി വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളും വികസിപ്പിക്കുന്നതിനായി തൻ്റെ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് അജി. ന്യൂറോ റിസേർച്ചിനായുള്ള വിദേശത്തു നിന്നും ലഭിച്ച വിവിധ ഓഫറുകൾ നിരസിച്ച അജി, ബാംഗ്ലൂർ നിംഹാൻസിനൊപ്പം ചേർന്ന് റിസർച് ചെയ്യാനുള്ള അവസരമാണ് തിരഞ്ഞെടുത്തത്. IQED Learning System ഫൗണ്ടർ കൂടിയായ അജി ഇതിനോടകം 33 പിഎസ്‌സി പരീക്ഷകൾ വിജയിക്കുകയും, 2 തവണ യുപിഎസ്‌സി മെയിൻ പാസ്സാവുകയും, അതോടൊപ്പം തന്നെ ഇന്റലിജൻസ് ബ്യുറോ, ബാങ്ക് പരീക്ഷകളുടെ ഫൈനൽ ലിസ്റ്റിൽ വരുകയും ചെയ്തിട്ടുള്ള അജി വനം വകുപ്പാണ് തൻ്റെ ഇഷ്ടമേഖലയായി കണ്ടത്.

കുണ്ടറയിലെ ഇളമ്പള്ളൂരിൽ സാധാരണ കുടുംബത്തിൽ ജനിച്ച അജി ,ലോറി ഡ്രൈവർ ആയ അച്ഛന്റെയും തൊഴിലുറപ്പ് ജോലിക്കാരിയായ അമ്മയുടെയും രണ്ടാമത്തെ മകനാണ് , ചെറുപ്പം മുതൽ തന്നെ ഗണിത ശാസ്ത്ര കഴിവുകൾ വികസിപ്പിക്കാനും ഓർമ്മശക്തി വികസിപ്പിക്കാനുമുള്ള മാർഗ്ഗങ്ങൾ കണ്ടെത്തിയിരുന്നു. Inteligent Quations Education Design അഥവാ IQED എന്ന ആശയം ഉപയോഗിച്ച് അദ്ദേഹം ലോകത്തിന് തന്നെ ഉപകാരപ്രദമായ ഗണിത ശാസ്ത്ര സംബന്ധിയായ ഒരുപാട് പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഒട്ടേറെ വർഷത്തെ കഠിനമായ പരിശ്രമം കൊണ്ടാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്. സ്‌ക്രീനിൽ തെളിയുന്ന നൂറോളം വരുന്ന നമ്പറുകൾ ഒരു നിമിഷം കൊണ്ട് ഓർത്തെടുത്ത്, അത് മുന്നോട്ടും പിന്നോട്ടും പറയാൻ അജിക്ക് സാധിക്കും. സമയവും തൂക്കവും ടെമ്പറേച്ചറും ഒന്നും പറയാൻ അജിക്ക് ഒരു മെഷീൻ്റെയുംസഹായം ആവശ്യമില്ല.സൂപ്പർ കമ്പ്യൂട്ടറും ചിറ്റി റോബോട്ടും കണ്ട്‌ വളരുന്ന ഇന്നത്തെ തലമുറക്ക് ഒരു അത്ഭുതമാണ് അജി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts