ചെന്നൈ: ചെന്നൈ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി തമിഴ് ചലച്ചിത്ര താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 ലക്ഷമാണ് പ്രഖ്യാപിച്ചത്. ഇരുവരുടെയും ഫാൻസ് ക്ലബ്ബുകൾ വഴിയാണ് ധനസഹായം എത്തുക. മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വെള്ളത്തിൽ മുങ്ങി മണിക്കൂറുകൾക്കകമാണ് താരങ്ങളുടെ ഈ സഹായം.
ട്രേഡ് അനലിസ്റ്റായ മനോബാല എക്സിലൂടെയാണ് ഈ വിവരം അറിയിച്ചത്. പ്രളയബാധിത ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് സൂര്യയുടെയും കാർത്തിയുടെയും സഹായമെത്തുക. ആദ്യഘട്ട സഹായമായാണ് 10 ലക്ഷം രൂപ നൽകുന്നത്. താരങ്ങളുടെ പ്രവർത്തനത്തെ അഭിനന്ദിച്ച ആരാധകർ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ