ബെംഗളൂരു 2.4.2024: നടൻ ശിവരാജ് കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നഗരത്തിലെ വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ജനറൽ ചെക്കപ്പിനാണ് എത്തിയത് എന്നും ഡോക്ടർ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷിമോഗയിൽ ഭാര്യ ഗീത ശിവരാജ് കുമാറിന് വേണ്ടി ശിവരാജ് പ്രചാരണം നടത്തിയിരുന്നു. പ്രചാരണം പൂർത്തിയാക്കി ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൂചന.
ബന്ധുക്കളും സിനിമാ മേഖലയിലെ പ്രമുഖരും ആശുപത്രിയിലെത്തിയിട്ടുണ്ട്. നടൻ ഗുരുദത്ത് ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിലെത്തി. ആരോഗ്യ പരിശോധന പൂർത്തിയാക്കി ശിവരാജ് കുമാർ നാളെ വീട്ടിലേക്ക് മടങ്ങുമെന്ന് സൂചനയുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ