Tuesday, August 26, 2025

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്;

കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ചിത്രത്തിന്റെ ഷൂട്ടിനിടെ ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ കാൽപാദത്തിന് പരുക്ക് പറ്റി. കാൽപാദത്തിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.

നടന്മാരായ കമൽഹാസൻ, നാസർ എന്നിവർക്കൊപ്പം പോണ്ടിച്ചേരിയിലെ എയർപോർട്ടിൽ വെച്ചുള്ള രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കുപറ്റിയത്. ഇതോടെ താത്കാലികമായി ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

ഇവർ കയറിയ ഹെലികോപ്റ്റർ തിരിച്ചിറങ്ങിയശേഷം മൂന്നുപേരും ചാടി ഇറങ്ങുന്ന ഭാഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടയിൽ നിയന്ത്രണം വിട്ട് ജോജു താഴെ വീണു. ഉടനെ ജോജുവിനെ ആശുപത്രിയിലേക്ക് മാറ്റി. എക്സ്റെയിൽ ഇടതുകാലിലെ എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു.

പ്ലാസ്റ്ററിട്ടശേഷം ഡോക്ടർമാർ ഒരാഴ്ച വിശ്രമം നിർദ്ദേശിച്ചുവെങ്കിലും പോണ്ടിച്ചേരിയിലെ ഷൂട്ടിങ് പൂർത്തിയാക്കിയശേഷമാണ് ജോജു ഇന്നലെ രാത്രി മടങ്ങിയെത്തിയത്. ജോജു തന്നെ സംവിധാനം ചെയ്യുന്ന ‘പണി’ സിനിമയുടെ അവസാനഘട്ട സങ്കേതിക പ്രവർത്തനങ്ങൾ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് മാറ്റി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts