കുണ്ടറയിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ നടപടി ഉണ്ടാകണം; പി.സി.വിഷ്ണുനാഥ് എം.എൽ.എ
കുണ്ടറ : ഇളമ്പളളൂർ മുതൽ- ആറുമുറിക്കട വരെയുളള ഗതാഗതകുരുക്ക് ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ പി.സി വിഷ്ണുനാഥ് എം.എൽ.എ ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്തയോഗം അടിയന്തിരമായി വിളിച്ചു ചേർക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
ഗതാഗത കുരുക്ക് ഒഴിവാക്കുവാൻ ടൗണിനോട് ചേർന്നുളള ഇടറോഡുകൾ ഉപയോഗപ്പെടുത്തണം. കോവിഡ് കാലത്ത് നിറുത്തിവച്ച കുണ്ടറ മണ്ഡലത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി സർവ്വീസുകളും പുനരാംരഭിക്കുകയും കുണ്ടറ ടെക്ന്നോപാർക്കിലേക്ക് കൂടുതൽ സർവ്വീസുകൾ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ടൂറിസം ഡെസ്റ്റിനേഷൻ കണ്ടെത്തുവാൻ ടൂറിസം, തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടപടി സ്വീകരിക്കണം.
കുണ്ടറ മിനി സിവിൽ സ്റ്റേഷനിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് എം.എൽ.എ. ആവശ്യപ്പെട്ടു. ഡോൺബോസ്‌കോ പേരയം റോഡ്, നല്ലില ആത്മാവുമുക്ക് റോഡിന്റെയും നിർമ്മാണത്തിനായുള്ള നടപടിക്രമങ്ങൾ എത്രയുംപെട്ടെന്ന് പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080