കുണ്ടറയിൽ അപകട മരണം പതിവാകുന്നു. രണ്ടു ദിവസങ്ങളിൽ വാഹനാപകടം മൂലം മരണപ്പെട്ടത് നാല് ജീവനുകൾ
കുണ്ടറ : രണ്ടു ദിവസത്തിനുള്ളിൽ കുണ്ടറയിൽ നാലു പേരാണ് വാഹനാപകടത്തിൽ മരിച്ചത്. ഡിസംബർ 25 ന് ക്രിസ്തുമസ്സ് ദിനത്തിൽ അതിരാവിലെ 3.30 ന് കുരീപ്പള്ളി സൊസൈറ്റി ജംഗ്ഷന് സമീപം രണ്ടു യുവാക്കളുടെ ജീവൻ ഇല്ലാതാക്കിയത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ്. നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25) മുളവന സ്വദേശി ആഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. കാറിൽ കൂടെ യാത്ര ചെയ്തിരുന്ന ബാക്കി മൂന്നുപേരും ചികിൽസയിലാണ്.
ഡിസംബർ 26 ന് അതിരാവിലെ 5.30 ന് വെള്ളിമൺ ഹയർ സെക്കന്ററി സ്കൂളിന് സമീപം ടിപ്പറിന് പുറകിൽ ബൈക്ക് ഇടിച്ചു വെള്ളിമൺ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പൂജാരി പേഴുംതുരുത്ത് സ്വദേശി ജിഷ്ണു (27) മരണപ്പെട്ടു.
ഡിസംബർ 26 ന് വൈകിട്ട് നാല് മണിക്ക് പേരയം കുരിശടി ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റിൽ സ്കൂട്ടർ ഇടിച്ചു ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശി മനേഷ് (49) മരിച്ചു. ഈ അപകടങ്ങളിൽ മരിച്ച മൂന്നു പേരും യുവാക്കളായിരുന്നു.
അമിത വേതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും ആയുസ്സ് കുറയ്ക്കും
വാഹനങ്ങളുടെ അമിത വേഗത, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് ഇത് രണ്ടും കാരണമാണ് അപകടങ്ങൾ കൂടുതലും ഉണ്ടാകാറുള്ളത്. വളരെ അടിയന്തിരമായി വാഹങ്ങളുടെ അമിത വേഗത നിയന്ത്രിക്കുവാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളേണ്ടത്.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!