യുഎഇ: വ്യാപകമായി വ്യാജ ചെക്ക് നൽകി പലയിടങ്ങളിലും വാഹനത്തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. കാർ വിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തി അതിന്റെ പരസ്യം സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്.
ഈ പരസ്യം സോഷ്യൽ മീഡിയയിൽ കണ്ടിട്ട് ഏതെങ്കിലും തട്ടിപ്പുകാരൻ വാഹന ഉടമയെ ബന്ധപ്പെട്ട് വ്യാജ ബാങ്ക് പേയ്മെന്റോ ട്രാൻസ്ഫർ രസീതുകളോ കാണിച്ച് വാഹനം കൈക്കലാക്കി മുങ്ങുന്ന രീതിയാണ് നിലവിൽ കണ്ടുവരുന്നത്. ഷാർജ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളും അടുത്ത സമയങ്ങളിലായി ഇത്തരം തട്ടിപ്പുകൾക്കെതിരെ വിൽപ്പനക്കാർക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാർ കണ്ട് ഇഷ്ടപെട്ട് കഴിഞ്ഞാൽ പറഞ്ഞ തുകയുടെ ചെക്ക് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെന്നും അവധി ദിനങ്ങൾ കഴിഞ്ഞാൽ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുമെന്നും ചെക്ക് ഡെപ്പോസിറ്റ് ചെയ്ത പ്രൂഫും കാണിക്കുന്നു. പിന്നീട് ടെസ്റ്റ് ഡ്രൈവിനായി കാർ എടുക്കുകയും പിന്നീട് ഫോണും ഓഫ് ചെയ്ത് സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്യുകയാണ് പതിവ്. ബാങ്ക് അവധി ദിവസത്തിലായിരിക്കും ഇത്തരക്കാർ തട്ടിപ്പിനായി ഇറങ്ങിത്തിരിക്കുന്നത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp