അഭിജിത്തിന്റെ വീട്ടിലെത്തിയ റിപ്പോർട്ടർ ചാനൽ ടീം, ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് മിനിട്ടുകൾക്കകം അഭിജിത്തിന് തബല മാത്രമല്ല വീട് വെയ്ക്കാനും തയ്യാറായി പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു സ്പോൺസർ എത്തി. ഒപ്പം ഡിഗ്രി വരെ പഠിക്കാനുള്ള സഹായവും നൽകുമെന്ന് പറഞ്ഞു; വയനാട്ടിലെ കാട്ടിക്കുളം ഗവണ്മെന്റ് സ്കൂളിലാണ് ഡെസ്ക്കിൽ താളം പിടിച്ചു അഭിജിത് വയറലായത്. അഭിജിത്തിന്റെ സംഗീത അദ്ധ്യാപികയുടെ പാട്ടിനൊപ്പമാണ് അഭിജിത് ഡെസ്ക്കിൽ താളമിട്ടത്.
മിടുക്കനായ അഭിജിത്തും കുടുംബവും കഴിയുന്നത് കുഞ്ഞ് കൂരയിലാണ്, സഹോദരിക്കൊപ്പം കൊട്ടും പാട്ടുമായി ഈ അഞ്ചാം ക്ലാസുകാരൻ കൂരയിൽ നിന്നും കെട്ടുറപ്പുള്ള വീട്ടിലേക്ക് മാറുകയാണ്. സഹായിക്കാൻ സന്മനസ്സ് കാണിച്ച പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത സന്മനസ്സിനും റിപ്പോട്ടർ ടിവി യ്ക്കും ഹൃദയം നിറഞ്ഞ നന്ദി.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ