കുണ്ടറ 21.8.2023: അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ സ്ഥിരം സഞ്ചാരപഥമായിരുന്ന കുണ്ടറയുടെ രാജവീഥികളിലൂടെ ഭൗതീക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പോയപ്പോൾ ആയിരക്കണക്കിന് വിശ്വാസികളാണ് ദേശീയ പാതയോരത്തു ഒരു നോക്ക് കാണുവാനായി കാത്തുനിന്നത്.
കുണ്ടറ വലിയപള്ളിയിലെ പൊതുദർശനത്തിനു ശേഷം വിലാപയാത്ര ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലേക്ക് യാത്രയായി. ആയിരക്കണക്കിന് വിശ്വാസികൾ ആയിരുന്നു വലിയപള്ളി അങ്കണത്തിൽ ഒരുനോക്കു കാണാൻ കാത്തു നിന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ വലിയപള്ളിയിൽ എത്തി തിരുമേനിക്ക് അന്ത്യോപചാരം അർപ്പിച്ചു.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ