പത്തനാപുരം : വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പോലീസുകാർ കൊണ്ടുവിട്ട അമ്മമാർ…., വിഷം വാങ്ങാനെത്തിയപ്പോൾ കടക്കാരൻ കൊണ്ടുവിട്ട അമ്മ…., മകൻ മർദിച്ച വിഷമത്തിൽ ഹോട്ടൽ മുറിയെടുത്തു കഴുത്തിൽ കുരുക്കിടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ജീവനക്കാർ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ച അമ്മ…
അവരെല്ലാം കൂടി ഇന്ന് ദുബായിലേക്ക് പറക്കുകയാണ്. ഈ യാത്രയിൽ സംഘാടകർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അമ്മമാർക്ക് പാസ്പ്പോർട്ട് നേടിയെടുക്കുക എന്നതായിരുന്നു. കാരണം കൃത്യമായ മേൽവിലാസം ഇല്ലാത്തവർ, ഉള്ള മേൽവിലാസത്തിലേക്ക് വെരിഫിക്കേഷന് പോയപ്പോൾ എഴുതിതള്ളിയ മക്കൾ..
ഒടുവിൽ എല്ലാവർക്കും ഗാന്ധിഭവനെന്ന വലിയ കുടുംബത്തിന്റെ മേൽവിലാസത്തിൽ ആധാർ കാർഡ് എടുത്തു, പിന്നാലെ പാസ്പോർട്ടും. അങ്ങനെ ആ അമ്മമാർക്കെല്ലാം സ്വന്തം മേൽവിലാസമൊരുക്കാനും ഈ യാത്ര വഴിയൊരുക്കി എന്നതാണ് ഏറ്റവും വലിയ സന്തോഷം.
ഈ ഒരു മഹത്തായ പുണ്യ പ്രവർത്തി ചെയ്തിരിക്കുന്നത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന “editoreal” ഓൺലൈൻ മാധ്യമത്തിന്റെ സി.ഇ.ഒ അരുൺ രാഘവന്റെ നേതൃത്വത്തിലാണ്. ഈ അമ്മമാർ മെയ് 5 വരെ ഈ അമ്മമാർ ഗാന്ധിഭവന്റെ പ്രവർത്തകർക്കൊപ്പം ദുബായ് എന്ന മഹാനഗരത്തിൽ കാണും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp