കുണ്ടറയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിനു ഇരയായ യുവാവ് ആശുപത്രിയിൽ.
മുള്ളം പന്നി കുത്തിയ വികാസ് ആശുപത്രി കിടക്കയിൽ
കുണ്ടറ : പെരുമ്പുഴ വികാസ് ഭവനിൽ വികാസ് ഫിലിപ്പ് (36) നാണു മുള്ളൻ പന്നിയുടെ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച (27.4.203) രാത്രി 9 മണിയോടെ നല്ലില ശാസ്താ ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
മുള്ളം പന്നി കുത്തിയ കാൽ പ്ലാസ്റ്റർ ഇട്ടു
നല്ലിലയിൽ നിന്നും പെരുമ്പുഴയിലേക്ക് സ്കൂട്ടറിൽ വരുകയായിരുന്ന മെഡിക്കൽ റെപ്രസന്റേറ്റീവായ വികാസും സഹോദരൻ നെടുമ്പന വില്ലേജ് അസിസ്റ്റൻ്റായ വിപിനും ശാസ്താ ക്ഷേത്രത്തിന് സമീപത്ത് വച്ച് കുറുകെ ചാടിയ മുള്ളൻ പന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു.
മുള്ളം പന്നിയുടെ മുള്ളുകൾ സ്കൂട്ടറിന്റെ സീറ്റിൽ തറച്ചു കേറിയപ്പോൾ
റോഡിലേക്ക് വീണ വികാസിനെ മുള്ളൻ പന്നി ആക്രമിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ വിപ്പിന്റെ കൈയ്ക്കും കാലിനും മുറിവ് പറ്റിയിട്ടുണ്ട്. കാലിൽ പതിനൊന്നോളം മുള്ളുകൾ തറച്ച വികാസിനെ കുണ്ടറ എൽ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുള്ളം പന്നിയുടെ മുള്ളുകൾ
ആദ്യം തലയിലേക്ക് കുത്തിയെങ്കിലും ഹെൽമെറ്റ് ഉണ്ടായതിനാൽ മുള്ളുകൾ ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വീണ്ടും വിപിനെ കുത്താൻ വന്നപ്പോൾ ഒഴിഞ്ഞുമാറിയതുകൊണ്ട് കുറച്ചു മുള്ളുകൾ സ്കൂട്ടറിന്റെ സീറ്റിലും തറച്ചു കേറിയിട്ടുണ്ട്.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം