കുണ്ടറ 16-8-2024 : വെള്ളിമൺ ചെറുമൂട് പുലിയോരം ബോട്ട് ജെട്ടിയിൽ ആണ് യുവാവ് മുങ്ങിമരിച്ചത്. ചെറുമൂട് നാരായണ മംഗലത്തു വീട്ടിൽ ജിഷ്ണു വിക്രമൻ (24) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ നാലംഗ സംഘം പുലിയൂർ കായൽ തീരത്ത് കുളിക്കാനായി എത്തിയത്. കായലിൽ നീന്തുന്നതിനിടയിൽ ജിഷ്ണു മുങ്ങിപോവുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നത്.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസി ഷാരോൺ ജിഷ്ണുവിനെ കരയ്‌ക്കെത്തിച്ച് വെള്ളിമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു.
അച്ഛൻ വിക്രമൻ പിള്ള, അമ്മ വിജയകുമാരി, സഹോദരൻ വിഷ്ണു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X