Monday, June 16, 2025

കുണ്ടറ പേരയത്ത് കെ.എസ്.ആർ.റ്റി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

കുണ്ടറ 19.4.2024: കുമ്പളം പബ്ലിക് ലൈബ്രറിക്ക് സമീപം പ്രമോദ് നിവാസിൽ പ്രമോദ് എൽ.ദാസ് (27) ആണ് മരിച്ചത്. പേരയം സൗന്ദര്യ ജംഗ്ഷന് സമീപം വരമ്പ് ഭാഗത്ത് ഇന്ന് രാവിലെ 8.30 ഓട് കൂടിയാണ് അപകടം നടന്നത്.

പ്രമോദിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന സഹോദരൻ പ്രണവിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സ്ഥലത്ത് അപകടം നടക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കുണ്ടറ ഭാഗത്തു നിന്നും ചിറ്റുമല ഭാഗത്തേക്ക് പോയ കെ.എസ്.ആർ.റ്റി.സി ബസ്സ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts