ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രി ആകാൻ തന്റെ ഇടത് ചൂണ്ടുവിരൽ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച് യുവാവ്. മോദിയോടുള്ള ആരാധന കൂടിയിട്ടാണ് അരുൺ വർക്കർ എന്ന മോദി ഭക്തിയിൽ വിരലറുത്തത്.
മുറിച്ച ശേഷം അരുൺ തന്റെ രക്തം ഉപയോഗിച്ച് വീടിന്റെ ചുമരുകളിൽ ‘കാളി ദേവീ മോദിയെ രക്ഷിക്കൂ’ എന്നും കുറിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കാർവാർ നഗരത്തിലെ വീട്ടിൽ മോദിക്കായി ഒരു ആരാധനാലയം തന്നെ നിർമ്മിച്ചിട്ടുണ്ട്.
പതിവായി ഇയാളിവിടെ പ്രത്യേക പ്രാർത്ഥനകളും നടത്താറുണ്ട്. അതേസമയം, പ്രാർഥനയ്ക്കായി രക്തമെടുക്കാൻ വേണ്ടി അരുൺ കത്തികൊണ്ട് മുറിവുണ്ടാക്കിയപ്പോൾ ആവേശം കൊണ്ട് വിരൽ മുറിയുകയായിരുന്നു എന്നും പറയപ്പെടുന്നു. മുറിഞ്ഞു തൂങ്ങിയ വിരലുമായി അരുണിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാനാകില്ലെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് മുറിഞ്ഞു തൂങ്ങിയ വിരലിന്റെ ഭാഗം മുറിച്ചുനീക്കുകയായിരുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080