കുണ്ടറ 8.10.2024: മുന്നറിയിപ്പ് നൽകാതെ വൈദ്യുതി മുടക്കിയത്തിൽ പ്രതിഷേധിച്ച് ഇളമ്പള്ളൂർ കുളങ്ങരക്കൽ വീട്ടിൽ രാജേഷ് ആണ് കെഎസ്ഇബി കുണ്ടറ സെക്ഷൻ ഓഫീസിനു മുന്നിൽ പുളിച്ച മാവിൽ കുളിച്ചത്. ഒക്ടോബർ 8 ന് ആണ് വൈദ്യുതി മുടക്കം അറിയിച്ചുകൊണ്ട് മാധ്യമങ്ങളിൽ വാർത്ത വന്നത്.
ഇളമ്പള്ളൂർ വേലുത്തമ്പി നഗറിലെ തന്റെ ആട്ടുമില്ലിൽ ദോശമാവ് തയ്യാറാക്കി പാക്ക് ചെയ്തു കടകളിൽ നൽകുന്ന സംരംഭം നടത്തുകയാണ് രാജേഷ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെ വെലുത്തമ്പി നഗറിൽ വൈദ്യുതി മുടങ്ങുമെന്ന് പത്ര മാധ്യമങ്ങളിലും മെസ്സേജ് മുഖേനയും അറിയിപ്പ് ലഭിച്ചിരുന്നു. ഇതിനു മുൻപ് അരിയാട്ടുന്ന ജോലി പൂർത്തിയാക്കാൻ രാവിലെ ആറുമണിക്ക് പണി തുടങ്ങിയെങ്കിലും 11.15 ആയതോടെ വൈദ്യുതി വിതരണം നിലച്ചു. എന്നാൽ രാവിലെ 11.30 നു വൈദ്യുതി മുടങ്ങുമെന്നുള്ള സന്ദേശം 11 മണിയോടുകൂടി എല്ലാവരുടെയും ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും സബ് എഞ്ചിനീയർ ആന്റണി വിൽഫ്രഡ് പറഞ്ഞു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എവരാത്തതിനാൽ പാകമാവാത്ത മാവ് ആട്ടുകല്ലിൽ കടന്ന് പുളിച്ചുപോയി എന്നാണ് രാജേഷിന്റെ പരാതി. എട്ടായിരം രൂപയുടെ അരിയും ഉഴുന്നും തൻ്റെ അധ്വാനവും എല്ലാം നഷ്ടമായാൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് രാജേഷ് കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080