Tuesday, August 26, 2025

അഞ്ചര കിലോ ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർ.

അഞ്ചര കിലോ ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർ. ആഹാരം കഴിക്കാനാകാതെ ബുദ്ധമിട്ടിയും കാലിൽ നീരുബാധിച്ചും ചികിത്സ തേടിയ ജോനകപ്പുറം സ്വദേശിയായ 56 വയസ്സുള്ള സോഫിയക്കാണ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ രോഗവിമുക്തി ഉറപ്പാക്കിയത്.

ഇൻട്രാ അബ്ഡോമിനൽ ലിപ്പോമറ്റോസിസ് രോഗബാധിതയായിരുന്നു സോഫിയ എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജഗത്കുമാർ വ്യക്തമാക്കി. സാധാരണയിൽ നിന്ന് വലുപ്പമുള്ള മുഴ ആയതിനാൽ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സമാന രീതിയിലുള്ള ശസ്ത്രക്രിയകൾക്ക് ജില്ലാ ആശുപത്രിയിലെ വിദഗ്ധസംഘം സജ്ജമാണെന്നും അറിയിച്ചു.

Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts