Monday, June 16, 2025

ബംഗളൂരു നഗരഹൃദയത്തിൽ മരം വീണു കാർ തകർന്നു.

ബംഗളൂരു: നഗരഹൃദയത്തിലെ ലാവെല്ലെ റോഡിൽ പുതുതായി രജിസ്റ്റർ ചെയ്ത ഹോണ്ട എലിവേറ്റ് എസ്.യു.വിയിൽ കൂറ്റൻ പടുമരം കടപുഴകി. മരത്തിന്റെ ഉള്ള് പൊള്ളയായതിനാൽ ആളപായമില്ല. കാറിന്റെ മുകൾ ഭാഗം തകർന്നു.

കബ്ബൺ പാർക്ക് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഒരു ഇൻസ്റ്റിറ്റൂട്ട് കോമ്ബൗണ്ടിന്റെ മതിലിന് പുറത്തേക്ക് തള്ളിനിന്ന മരം വർഷങ്ങളായി ഉണങ്ങിക്കിടക്കുകയായിരുന്നു. നടപ്പാതയിലുള്ള മരം ബി.ബി.എം.പിയുടെ പൊതു സ്വത്താണെന്നും ഇൻസ്റ്റിറ്ട്ടിന് ഉത്തരവാദിത്തം ഇല്ലെന്നും ഓണററി സെക്രട്ടറി എച്ച്.എസ്. ശ്രീകാന്ത് അവകാശപ്പെട്ടു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts