ശാസ്താംകോട്ട : കാരാളിമുക്ക് ഓവർ ബ്രിഡ്ജിന് സമീപം നടന്നുപോകവേ ബൈക്ക് ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തു വയസ്സുകാരൻ മരിച്ചു. കോതപുരം എസ്.എൻ. സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയാണ്. പടിഞ്ഞാറേകല്ലട കാരാളിമുക്ക് നെടുമ്പുറത്ത് കിഴക്കതിൽ അനിൽകുമാറിന്റെയും അംബികയുടെയും മകൻ അഭിരാമാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച (11. 01. 2025) വൈകിട്ട് ആറു മുപ്പതോടെ വീടിന് സമീപത്തായിരുന്നു അപകടം അഭിരാം കൂട്ടുകാരനുമൊത്ത് ട്യൂഷന് പോവുകയായിരുന്നു അതിനിടെ പിന്നിൽ അമിതവേഗതയിൽ വന്ന ബൈക്ക് അഭിരാമിനെ ഇടിച്ചു വീഴ്ത്തി. കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന സ്കൂൾ ബാഗിന്റെ വള്ളി സ്കൂട്ടറിൽ കുരുങ്ങിയതോടെ 30 മീറ്ററോളം വലിച്ചു കൊണ്ടു പോയി. ബാഗിന്റെ വള്ളി പൊട്ടിയതോടെ കുട്ടി റോഡിൽ തലയടിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ഓടികൂടിയ നാട്ടുകാർ കുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നില മോശമായതോടെ തിരുവനന്തപുരം സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
അപകടശേഷം നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. കാരാളിമുക്ക് ഓവർബ്രിഡ്ജ് ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080