ബൈക്ക് ടിപ്പറിൽ ഇടിച്ച് ക്ഷേത്ര പൂജാരി മരിച്ചു.
കുണ്ടറ 26-12-2022: നിർത്തിയിട്ടിരുന്ന ടിപ്പറിൽ ബൈക്ക് ഇടിച്ച് ക്ഷേത്രം പൂജാരി മരിച്ചു. മൺറോതുരുത്ത് പേഴുംതുരുത്ത് പടിഞ്ഞാറ്റെ വാലയിൽ വീട്ടിൽ ജിഷ്ണു (27) ആണ് മരിച്ചത്.
ഇന്ന് രാവിലെ 5.30 ഓടുകൂടി വെള്ളിമൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായിരുന്നു അപകടം. വെള്ളിമൺ ദുർഗാദേവി ക്ഷേത്രത്തിൽ പൂജാരിയായിരുന്നു ജിഷ്ണു. രാവിലെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ജിഷ്ണുവിൻ്റെ ബൈക്ക് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ജിഷ്ണു അര മണിക്കൂറോളം റോഡിൽ കിടന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: വിജയൻ. മാതാവ്: സുപ്രഭ. ഭാര്യ: നീതു. മകൾ: ആര്യ കൃഷ്ണ.
കുണ്ടറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!