കുണ്ടറ 21.6.2023: ഇളമ്പള്ളൂർ ത്രിവേണി ജങ്ഷനിൽ വൈശാഖ് ഭവനത്തിൽ രമേശിന്റെയും ശ്യാമയുടെയും മകൻ വൈശാഖിനാണ് പരിക്കേറ്റത്. വീട്ടിൽ നിന്ന് സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന വൈശാഖിനേ തെരുവ് നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിക്കാൻ വരുകയായിരുന്നു. സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് (21.06.2023) രാവിലെ 7 മണിയോടുകൂടി ആയിരുന്നു സംഭവം. അഞ്ച് നായ്ക്കളുടെ കൂട്ടം വൈശാഖിൻ്റെ നേരെ ചാടിവീഴുകയായിരുന്നുവന്നു വൈശാഖ് പറഞ്ഞു. റോഡിലേക്കു വീണ വൈശാഖിന്റെ കാൽമുട്ടിന് സാരമായി പരിക്കു പറ്റിയിട്ടുണ്ട്.
നാട്ടുകാർ ഓടിക്കൂടിയതുകൊണ്ടു മാത്രമാണ് വൈശാഖിനെ ഉപേക്ഷിച്ച് നായ്ക്കൂട്ടം ഓടിപ്പോയത്. ഇളമ്പള്ളൂർ എസ്. എൻ.എസ്.എം ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വൈശാഖ്.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ