കൊല്ലം: യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കൊല്ലത്തു നിന്നും കോട്ടയം റൂട്ടിൽ പുതിയ മെമു സർവീസ് ഇന്നുമുതൽ ആരംഭിച്ചു. ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം – എറണാകുളം അൺ റിസർവ്ഡ് സ്‌പെഷ്യൽ മെമുവാണ് തിങ്കളാഴ്ച ഓടിത്തുടങ്ങിയത്.
രാവിലെ 6.15ന് കൊല്ലം സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച് 9.35ന് മെമു എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. തിരികെ 9.50ന് എറണാകുളം സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് തിരുവല്ലയിൽ 11.41 നും ഉച്ചയ്ക്ക് 1.30ന് കൊല്ലം സ്റ്റേഷനിൽ എത്തും. ശനിയും ഞായറും ഒഴികെ എല്ലാ ദിവസവും സർവീസ് ഉണ്ടാകും.
കൊല്ലം വിട്ടാൽ ജില്ലയിൽ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനിൽ മാത്രമായിരുന്നു സ്റ്റോപ്പ്. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് മൺറോതുരുത്തും പെരിനാടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചതോടെ ആദ്യം പ്രഖ്യാപിച്ച സമയത്തിലും മാറ്റംവരുത്തിയിട്ടുണ്ട്.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകൾ.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080