ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീ സിനിമ സ്റ്റൈലിൽ 10 ലക്ഷം ആവശ്യപ്പെടുന്ന ഫോൺ സന്ദേശം….എല്ലാവരും ഈ പോസ്റ്റ് ഷെയർ ചെയ്ത് സഹായിക്കുക.
കൊല്ലം ജില്ലയിൽ പൂയപ്പള്ളി ഓയൂർ ഓട്ടുമല സ്വദേശി അബിഗെൽ സാറ റെജി എന്ന ഏഴു വയസ്സുള്ള കുട്ടിയെ 27-11-2023 ന് വൈകിട്ട് വീടിനടുത്തു നിന്നും തട്ടിക്കൊണ്ടു പോയി. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴിയിലാണ് തട്ടിക്കൊണ്ടുപോയത്. വെള്ള ഹോണ്ട അമേസ് കാറിൽ തട്ടികൊണ്ടുപോയത് എന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്.
കുടെ ഉണ്ടായിരുന്ന സഹോദരനെ തള്ളി മാറ്റിയാണ് ഈ ഏഴു വയസ്സുള്ള ഈ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്ക് ശേഷം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഒരു സ്ത്രീ ഫോൺ ചെയ്തിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എവിടെങ്കിലും വെച്ച് ഈ വാഹനത്തെയോ കുട്ടിയെയോ കണ്ടാൽ ഈ നമ്പറിൽ അറിയിക്കുക. 9946923282, 9495578999
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ