എഴുകോൺ : ലോക പരിസ്ഥിതി ദിനത്തിൽ വൈറലായിമാറിയിരിക്കുകയാണ് എഴുകോൺ സ്വദേശി അജിൻ.എസ് നിർമ്മിച്ച ഗ്ലോബിൽ മരം നിൽക്കുന്ന ശിൽപം. ഈ ശില്പത്തിന്റെ ചിത്രങ്ങൾ ഏവർക്കും സുപരിചിതമാണ്. ഗൂഗിളിൽ “Environment” (ലോക പരിസ്ഥി ദിനം ) എന്ന് സെർച്ച് ചെയ്താൽ കിട്ടുന്നത് ഈ ചിത്രങ്ങളുടെ വിവിധ ഇമേജുകൾ ആയിരിക്കും.
കൊല്ലത്ത് ലോക പരിസ്ഥിതി ദിനത്തിൽ നടന്ന കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ (KGOA) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന വിളംബര ജാഥയിൽ പ്രദർശിപ്പിക്കാൻ സംഘാടകർ അജിനെ കൊണ്ട് ചെയ്യിപ്പിച്ചതാണ് ഈ ശിൽപം.
അജിൻ നിർമ്മിച്ച 14 ഉത്സവഫ്ലോട്ടുകൾക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. പതിനാല് പുരാണ കഥാസന്ദർഭങ്ങളുടെ മിനിയേച്ചർ ഫ്ലോട്ടുകൾക്ക് “കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡും വേൾഡ് വൈഡ് റെക്കോർഡും ലഭിച്ചിട്ടുണ്ട്.
എഴുകോൺ കല്ലുമ്പുറം അഖിൽ നിവാസിൽ സുകുവിന്റെയും സുശീലയുടെയും മകൻ ആണ് അജിൻ.എസ്. അഖിൽ.എസ് സഹോദരനാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp