Monday, June 16, 2025

ചെങ്ങന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു.

മാവേലിക്കര : ചെങ്ങന്നൂർ ആലായിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. ഡ്രൈവർ വാഹനം ഉടൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. 17 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം.

മാന്നാർ ഭുവനേശ്വരി സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. ആലാ-കോടുകുളഞ്ഞി റോഡിൽ ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്. അപകടസമയത്ത് ബസ്സിലുണ്ടായിരുന്നത് 17 കുട്ടികളായിരുന്നു. പുക ഉയർന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ കുട്ടികളെ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി.

കുട്ടികളെല്ലാരും സുരക്ഷിതരാണ്. കുട്ടികൾ ബസിനു പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസ് പൂർണമായും കത്തിയമരുകയായിരുന്നു .ചെങ്ങന്നൂരിൽ നിന്നും അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. തുടർന്ന് പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസിൽ പരിശോധന നടത്തി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts