ആശുപത്രിമുക്ക് കനാൽ ഗ്രൗണ്ടിന് സമീപം സേഫ്റ്റി മിറർ സ്ഥാപിച്ചു;
കുണ്ടറ: ആശുപത്രിമുക്ക് – അംബിപൊയ്ക റോഡിൽ നാലു റോഡുകൾ ഒന്നിക്കുന്ന കനാൽ ഭാഗത്താണ് സേഫ്റ്റി മിറർ സ്ഥാപിച്ചത്.
ഹോസ്പിറ്റൽ ജംഗ്ഷൻ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സേഫ്റ്റി മിറർ സ്ഥാപിച്ചത്. ഈ ഭാഗത്തു നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരമാകുവാൻ ഇത്തരത്തിൽ സ്ഥാപിക്കുന്ന സേഫ്റ്റി മിറർ ഉപയോഗപ്പെടും.
വാർഡ് മെമ്പർ അനിജി ലുക്കോസ്, റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി. ഗീവർഗീസ് പണിക്കർ, സെക്രട്ടറി വി. തോമസ്പണിക്കർ, ലിജോഷ്, ജീജു, കുറിയക്കോസ്, സി. ഡി. ജോൺ എന്നിവർ പങ്കെടുത്തു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ