കണ്ണിന് വിരുന്നൊരുക്കി ഏപ്രിൽ എട്ടിന് ആകാശത്ത് അപൂർവ്വ കാഴ്ച. സമ്പൂർണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാൽനക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. ഈ അപൂർവ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങൾക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞർ ഒരുങ്ങി കഴിഞ്ഞു.
സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ കടന്നുവരുമ്പോൾ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രിൽ 8ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രൻ തിളങ്ങും.
സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂർവ്വ സംഗമത്തിനാണ് ആകാശം വേദിയാകുക.ഈ ഗ്രഹങ്ങൾക്ക് ഓരോന്നിനും അതിന്റേതായ സ്വഭാവസവിശേഷതകൾ ഉണ്ട്. ഗ്രഹണ സമയത്തെ ഇരുണ്ട ആകാശത്തിൽ ഇവ തിളങ്ങും. ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാൽ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിൾ കോമറ്റ്’ എന്നറിയപ്പെടുന്ന വാൽനക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകാൻ ഒരുങ്ങുകയാണ്.
71 വർഷത്തിലൊരിക്കൽ സൂര്യനെ ചുറ്റുന്ന ഈ ധൂമകേതു വ്യാഴത്തിന് സമീപം സ്ഥിതിചെയ്യും. ഒരു ദൂരദർശിനിയുടെ സഹായമില്ലാതെ വാൽനക്ഷത്രം കാണുന്നതിന് പെട്ടെന്നുള്ള പൊടിയും വാതകവും ആവശ്യമായി വന്നേക്കാമെങ്കിലും ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെയാണ് ഇതിന്റെ വരവിനെ ഉറ്റുനോക്കുന്നത്.
വാർത്ത വിശദമായി വായിക്കാൻ ഈ വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ചെയ്യുക
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080