- ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഗർഭിണിയായ ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു.
- കണ്ണൂർ 2-2-2023: ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു. കണ്ണൂർ കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയിലേക്കെത്താൻ ഏതാണ്ട് നൂറുമീറ്റർ മാത്രം ബാക്കി നിൽക്കെയാണ് അപകടം സംഭവിച്ചത്.പൂർണ ഗർഭിണിയായ റീഷയും ഭർത്താവും മൂന്ന് ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്.
- ഭർത്താവും ഭാര്യയും വാഹനത്തിന്റെ മുൻസീറ്റിലും ബന്ധുക്കൾ വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്. അപകടമുണ്ടായപ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന ആളുകളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് മരണസംഖ്യ കുറച്ചു. എന്നാൽ തീ പടർന്നതോടെ കാറിന്റെ മുൻ ഡോറുകൾ ലോക്കായി പോവുകയായിരുന്നു. ഉടൻ ഫയർഫോഴ്‌സ് എത്തി ഇരുവരേയും പുറത്തെടുത്തെങ്കിലും രണ്ടാളും മരണപ്പെട്ടിരുന്നു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം.
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ