ശാസ്താംകോട്ട: പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ പടിഞ്ഞാറെ കല്ലടയിൽ പ്ലസ്ടു വിദ്യാർത്ഥി വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. പടിഞ്ഞാറെ കല്ലട നടുവിലക്കര ഉമാ നിലയത്തിൽ അനിൽ കുമാറിന്റെയും വിദ്യയുടെയും മകൻ അർജുൻ (18) ആണ് മരിച്ചത്.
ഇന്ന് (8.5 .2024 ബുധൻ) ഉച്ചയോടെയാണ് മരണവിവരം അറിഞ്ഞത്. വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഹയർ സെക്കന്ററി ഫലം പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചയാണ്. റിസൾട്ട് വരുമ്പോൾ തോൽക്കുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വീട്ടുകാർ പറഞ്ഞത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർന്നുള്ള നടപടികൾക്കായി വ്യാഴാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റും. വിദേശത്തുള്ള പിതാവ് നാട്ടിൽ എത്തിച്ചേർന്ന ശേഷമാണ് സംസ്ക്കാരം. എം എസ്.സി വിദ്യാർത്ഥിനിയായ അജ്ഞലി സഹോദരിയാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp