Saturday, October 11, 2025

മമ്മൂട്ടി പകർത്തിയ പക്ഷിയുടെ ചിത്രം മൂന്ന് ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു.

കൊച്ചി: നടൻ മമ്മൂട്ടി പകർത്തിയ നാട്ടു ബുൾ ബുൾ പക്ഷിയുടെ ചിത്രം ലേലം ചെയ്തു. മൂന്ന് ലക്ഷം രൂപയ്ക്കാണ് ചിത്രം ലേലത്തിൽ പോയത്. ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില.

വ്യവസായി അച്ചു ഉള്ളട്ടിലാണ് ചിത്രം ലേലം വിളിച്ചെടുത്തത്. ചിത്രം ലേലം ചെയ്ത് കിട്ടിയ പണം ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നൽകും. എറണാകുളം ദർബാർ ഹാളിൽ ഇന്ദുചൂഡൻ ഫൌണ്ടേഷൻ നടത്തിയ എക്സിബിഷന്റെ ഭാഗമായാണ് മമ്മൂട്ടിയെടുത്ത ചിത്രം ലേലം ചെയ്തത്.

ലോകപ്രശസ്തയായ ജെയിനി കുര്യക്കോസിന്റെയും മമ്മൂട്ടിയുടേതുമടക്കം ഇരുപത്തി മൂന്നു ഛായാഗ്രഹകരുടെ 61 ഫോട്ടോകൾ പ്രദർശനത്തിനുണ്ടായിരുന്നു. ഇലത്തുമ്പിൽ വിശ്രമിക്കുന്ന നാട്ടു ബുൾബുളിന്റെ മനോഹര ചിത്രമാണ് മമ്മൂട്ടി പകർത്തിയത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts